പ്രിയപ്പെട്ടവരേ , കഴിഞ്ഞ വര്‍ഷം ( 2011 ) സെപ്റ്റംബര്‍ മൂന്നാം തീയതി രാവിലെയാണ് ഈ ബ്ലോഗിന് തുടക്കം കുറിച്ചത്... സെപ്റ്റംബര്‍ അഞ്ച് അദ്ധ്യാപക ദിനത്തില്‍ കേരള സിലബസ് പിന്തുടരുന്ന ഇംഗ്ലിഷ് അദ്ധ്യാപക വിദ്യാര്‍ഥി ലോകത്തിന് ഉപകാരപ്പെടുന്ന ഓഡിയോ, വീഡിയോ, എഴുത്തുകാരെ സംബന്ധിച്ച വിവരങ്ങള്‍, ഗ്രാമര്‍ പഠനത്തിനുതകുന്ന വിഭവങ്ങള്‍ , പ്രധാനപ്പെട്ട വിദ്യാഭ്യാസ ബ്ലോഗുകളിലേയ്ക്കുള്ള ലിങ്കുകള്‍ എന്നിങ്ങനെ അനേകം വിഭവങ്ങള്‍ ഒരു കുടക്കീഴില്‍ കൊണ്ട് വരിക എന്നതായിരുന്നു ഉദ്ദേശം.
ബ്ലോഗ് തുടങ്ങുന്നതില്‍ സഹായിച്ചത് കോട്ടയം ജില്ലയിലെ കണമല സാന്തോം സ്കൂളിലെ മലയാളം അദ്ധ്യാപകനും ഐ. ടി. അദ്ധ്യാപനത്തില്‍ തല്പരനുമായ ജിം ജോ സര്‍ ആണ്. "ഒരു ബ്ലോഗ് തുടങ്ങാന്‍ വളരെ എളുപ്പമാണ് . പക്ഷെ അത് നിരന്തരം അപ് ഡേയ്റ്റ് ചെയ്യമെന്നുണ്ടെങ്കില്‍ മാത്രമേ തുടങ്ങാവൂ " എന്ന് അന്ന് അദ്ദേഹം പറഞ്ഞ വാചകങ്ങള്‍ ഇന്നും എന്റെ മനസിലുണ്ട്. പിന്നീട് കാര്യമായ പ്രതികരണമോ പ്രോത്സാഹനമോ ഉണ്ടാകുന്നില്ല എന്ന എന്റെ പരാതി കണ്ട അദ്ദേഹം " നിരാശനാകരുത്.... ഉരുട്ടി വായിലിട്ടുകൊടുത്താല്‍ അപ്പാടെ വിഴുങ്ങി ഉപ്പില്ലെന്നുപറയുന്നവനാ മലയാളി....ഒന്നും പ്രതീക്ഷിക്കണ്ട. കമന്റ്സ് പോലും.... സേവിക്കുക... അതുമാത്രമാവണം ലക്ഷ്യം... ഡൈവോഴ്സ് നോട്ടീസ് പിന്നാലെ എത്തിക്കോളും " എന്ന് കമന്റ് ചെയ്ത് പ്രോത്സാഹിപ്പിച്ചു. ബ്ലോഗിന്റെ ഹോം പെയ്ജിലെ ചിത്രവും അദ്ദേഹത്തിന്റെ സംഭാവനയാണ്.
ബ്ലോഗിലേയ്ക്ക് പലപ്പോഴായി പഠന വിഭവങ്ങള്‍ അയച്ചു തന്ന മാത്യു മുള്ളംചിറ , തങ്കച്ചന്‍ കെ. എം. കുളപ്പള്ളില്‍ , അബ്ദുല്‍ അത്തിഫ് ഹമീദ് എന്നിവരെ നന്ദിയോടെ ഓര്‍ക്കുന്നു. നേരിട്ടും ഫോണ്‍ , ഈ മെയില്‍ എന്നിവ വഴിയും പിന്തുണ അറിയിച്ച നൂറുകണക്കായ അധ്യാപകരെയും വിദ്യാര്‍ഥികളെയും രക്ഷകര്‍ത്താക്കളെയും വ്യക്തിപരമായ നന്ദി അറിയിക്കുന്നു.
തുടക്കം മുതല്‍ പിന്തുണ തന്ന 'ഹിന്ദി മന്ത്രണ്‍ സഭ കൊട്ടാരക്കര' , 'ഇംഗ്ലിഷ് ഫോര്‍ കോമണ്‍ മാന്‍' നടത്തുന്ന പ്രദീപ് സര്‍ തുടങ്ങി അനേകരെ നന്ദിയോടെ ഓര്‍ക്കുന്നു. കേരളത്തിലെ വിദ്യാഭ്യാസ സംബന്ധമായ ഏറ്റവും പ്രധാനപ്പെട്ട ബ്ലോഗായ 'മാത്സ് ബ്ലോഗിന്റെ' അണിയറ ശില്പികളായ ഹരി , നിസാര്‍ എന്നീ അദ്ധ്യാപകരോടുള്ള പ്രത്യേകം നന്ദിയും കടപ്പാടും രേഖപ്പെടുത്താതെ ഇത് പൂര്‍ണ്ണമാവില്ല. പേരെടുത്തു പറഞ്ഞില്ലെങ്കിലും മറ്റനേകം മുഖങ്ങള്‍ ഓര്‍ക്കുന്നു. എല്ലാവര്‍ക്കും ഒറ്റ വാക്കില്‍ നന്ദി.............
ആദ്യ മാസങ്ങളില്‍ ഞാനും എന്റെ അദ്ധ്യാപക വിദ്യാര്‍ഥി സുഹൃത്തുക്കളും മാത്രം സന്ദര്‍ശിച്ചിരുന്ന അവസ്ഥയില്‍ നിന്ന് ബ്ലോഗ് ഏറെ വളര്‍ന്നിരിക്കുന്നു. മാര്‍ച്ച് 23 - നു സന്ദര്‍ശനങ്ങള്‍ 10000 കടന്നപ്പോള്‍
എട്ട്, ഒന്‍പത് , പത്ത് ക്ലാസുകള്‍ക്ക് മാത്രമായി തുടങ്ങി പിന്നീടത് ഹയര്‍ സെക്കന്ററി, യു.പി. വിഭാഗങ്ങളിലേയ്ക്കും വളര്‍ന്നു. ദിവസവും ശരാശരി 4000 - 5000 സന്ദര്‍ശങ്ങള്‍ എന്നതാണ് ഈ ഓണ പരീക്ഷക്ക് മുമ്പ് വരെയുള്ള അവസ്ഥ.
ഓണ അവധിയുടെ ആലസ്യം വിട്ടുണരുമ്പോള്‍ ഇന്നത്തെ അവസ്ഥ ഇങ്ങനെ .... ബ്ലോഗ് അദ്ധ്യാപക വിദ്യാര്‍ഥി ലോകത്തിന് പ്രയോജനപ്പെടുന്നു എന്നത് ആഹ്ലാദം പ്രദാനം ചെയ്യുന്നുവെങ്കിലും ഉത്തരവാദിത്വം കൂടുന്നു എന്നത് ചിലപ്പോഴെങ്കിലും ഭയം ജനിപ്പിക്കുന്നു. കുടുംബത്തിന്റെ പിന്തുണയില്‍ വിശ്വസിച്ചും ഇത് വരെ വഴി നടത്തിയ ഈശ്വരനില്‍ ശരണം പ്രാപിച്ചും മുന്നോട്ടു പോകുന്നു....
ഏവരുടെയും സഹകരണം ഇനിയുള്ള നാളുകളിലും പ്രതീക്ഷിച്ചു കൊണ്ട് , പ്രത്യേകിച്ച് സഹബ്ലോഗര്‍മാരെ പ്രതീക്ഷിച്ചു കൊണ്ട്.....
സ്നേഹത്തോടെ രാജീവ് സര്‍