വെള്ളിയാഴ്‌ച, ഏപ്രിൽ 18, 2014

ഇംഗ്ലിഷ് തസ്തികയുമായി ബന്ധപ്പെട്ട വളരെ സുപ്രധാനമായ ഒരു പോസ്റ്റ്

പ്രിയപ്പെട്ട അദ്ധ്യാപകരെ, രക്ഷകർത്താക്കളെ,
                                            കേരളത്തിലെ ഗവണ്‍മെന്റ് / എയ്ഡഡ പൊതു വിദ്യാലയങ്ങളിൽ പതിറ്റാണ്ടുകളായി ഇംഗ്ലിഷ് പഠിപ്പിച്ചുകൊണ്ടിരുന്നത് Physical Science / Maths /  Social Science / Natural Science അദ്ധ്യാപകരായിരുന്നു. ഇംഗ്ലിഷ് ബിരുദധാരികൾ തന്നെ ഇംഗ്ലിഷ് പഠിപ്പിക്കണം എന്ന ആവശ്യം ആയിരത്തിതൊള്ളായിരത്തി എണ്‍പതുകളിലും തൊണ്ണൂറുകളിലും പൊതുജനങ്ങളിൽ നിന്ന് ഉയർന്നു വന്നതിന്റെ ഫലമായി 1996-1998 കാലത്ത് ഇത് സംബന്ധിച്ച് നടപടികൾക്ക് സർക്കാർ തുടക്കമിടുകയും 2002 ജനുവരി ഏഴാം തീയതി മുതൽ പ്രാബല്യത്തിൽ വരത്തക്ക വിധം 

1. HSA English തസ്തിക സൃഷ്ടിക്കുകയും
2. ഇംഗ്ലിഷിനെ ഭാഷാ വിഷയങ്ങളിൽ അവസാനത്തേതായി ചേർക്കുകയും
3. HSA English shall be sanctioned on the basis of periods of work

എന്നൊക്കെ ചേർത്ത് KER അമന്റ് ചെയ്യും എന്നറിയിച്ചുകൊണ്ട്‌ ഗസറ്റ്‌ നോട്ടിഫിക്കേഷൻ നടത്തുകയും ചെയ്തു. (അത് ഡൌണ്‍ലോഡ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക). പക്ഷെ KER അമന്റ് ചെയ്യപ്പെട്ടില്ല. ചെയ്തത് Kerala English Language Teacher's Association കോടതിയിൽ പോയ ശേഷം 2014-ൽ മാത്രം (കാരണം ഇന്നും നിഗൂഡം  ! )
      2002 ൽ G. O.(M.S.) 11/2002 dated 07.01.2002 (ഈ ഉത്തരവ് ഡൌണ്‍ലോഡ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക) പ്രകാരം HSA English തസ്തിക സൃഷ്ടിച്ച സർക്കാർ Maths, Social Science വിഷയങ്ങളുടെ രണ്ടാം പോസ്റ്റ് എടുത്ത് ഇംഗ്ലിഷ് പോസ്റ്റ്‌ സൃഷ്ടിച്ചതുകൊണ്ട് Core Subject അധ്യാപകർക്ക് വളരെയധികം ബുദ്ധിമുട്ടുകൾ ഉണ്ടായി.
      ഒരു ഫുൾ റ്റൈം ഭാഷാ അദ്ധ്യാപകൻ 15  periods എടുക്കുമ്പോൾ ഇംഗ്ലിഷ് അദ്ധ്യാപകൻ 35-40 periods എടുക്കേണ്ടി വരുന്നു. ഭാഷാ അദ്ധ്യാപകർക്ക് 30 പീരീഡിന് സെക്കന്റ്‌ പോസ്റ്റ്‌ സൃഷ്ടിക്കപ്പെടും. എന്നാൽ ഇംഗ്ലിഷിനു 45 പീരീഡ്‌ ആകുമ്പോൾ മാത്രമേ സെക്കന്റ്‌ പോസ്റ്റ് വരികയുള്ളൂ. 5 ഡിവിഷനുകൾ ഉണ്ടെങ്കിൽ മാത്രമേ HSA English തസ്തിക സൃഷ്ടിക്കപ്പെടുകയുള്ളൂ എന്ന് ഈ ഉത്തരവിൽ പറയുന്നതിനാൽ ഇംഗ്ലിഷ് അധ്യാപകരുടെ സേവനം ലഭ്യമല്ലാത്ത സ്കൂളുകൾ ഇന്നും ധാരാളമാണ്. 5-മത്തെ ഡിവിഷൻ നഷ്ടപ്പെടുമ്പോൾ ജോലി പോവുകയോ സ്ഥലം മാറ്റപ്പെടുകയോ ചെയ്യുന്ന ഇംഗ്ലിഷ് അധ്യാപകരുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുന്നു.

      ഇതിനെതിരെ പ്രതികരിക്കാനായി 14 ജില്ലകളിൽ നിന്നും ഇംഗ്ലിഷ് അദ്ധ്യാപകർ ഒത്തു ചേർന്ന് കക്ഷി രാഷ്ട്രീയ സംഘടനാ ഭേദമില്ലാതെ KELTA (Kerala English Language Teacher's Association) ക്ക് രൂപം കൊടുത്തു ഹൈക്കോടതിയിൽ കേസ് നടത്തുന്നതിനിടയിൽ രേഖകൾ തിരയുമ്പോൾ ആണ്  11 വർഷം സർക്കാർ ലൈബ്രറിയിൽ  ഉറങ്ങിക്കിടന്ന ഈ ഗസറ്റ് നോട്ടിഫിക്കേഷൻ കണ്ടെത്തിയത്.

      06.06.2003 ലെ G.O. (P) 149/2003 പ്രകാരം ഇംഗ്ലിഷിനെ language ഗ്രൂപ്പിൽ പെടുത്തണമെന്നും KER അമന്റ് ചെയ്യണം എന്നും ഉള്ള നമ്മുടെ നിവേദനങ്ങൾ പരിഗണിക്കപ്പെടാതെ വന്നപ്പോൾ നാം ഹൈക്കോടതിയിൽ WP (C) 18586/12 എന്ന Writ ഫയൽ ചെയ്തു. കോടതിയുടെ നിർദ്ദേശപ്രകാരം 2014-ൽ KER അമന്റ് ചെയ്ത് ഇംഗ്ലിഷിനെ language ഗ്രൂപ്പിൽ ഉൾപ്പെടുത്തി. ഈ ഉത്തരവ് പറയുന്നത് The post of HSA English shall be sanctioned on the basis of periods allocated to English. This rule shall be implemented on a phased manner without causing retrenchment of HSA core subjects as on 07.01.2002 എന്നാണ്. അതായത് 07.01.2002 ലെ ഓഡർ അസാധുവാണ്. അസാധുവായ ഈ നിയമപ്രകാരം ഇപ്പോഴും അദ്ധ്യാപക തസ്തിക നിർണ്ണയം നടത്തപ്പെടുന്നു. 06.06.2003 -ലെ ഓഡർ നടപ്പാക്കി കിട്ടുന്നതിന് നാം വീണ്ടും ഹൈക്കോടതിയെ സമീപിക്കേണ്ടിയിരിക്കുന്നു. അദ്ധ്യാപക ബാങ്കും ജോലി സ്ഥിരതയും ഉണ്ടെങ്കിലും പലരും അടിസ്ഥാന ശമ്പളം മാത്രം വാങ്ങി പല ജില്ലകളിലായി കറങ്ങി നടക്കേണ്ടി വരുന്നത് നാം കാണുന്നുണ്ട്. നമ്മുടെ സുരക്ഷ ഉറപ്പാക്കേണ്ടതും, ഇംഗ്ലിഷ് അദ്ധ്യാപനം മെച്ചപ്പെടുത്തേണ്ടതും English Club, English Fest, English Blog എന്നിവ കാര്യക്ഷമമാക്കേണ്ടതും പൊതു വിദ്യാഭ്യാസമേഖലയെ സംരക്ഷിക്കേണ്ടതും നമ്മുടെ ബാധ്യതയാണ്. 

Sabu Mathew
President, KELTA

ബുധനാഴ്‌ച, ഏപ്രിൽ 16, 2014

Kerala SSLC Result 2014

ഈ വെബ്സൈറ്റുകളിൽ നിന്നും റിസൽട്ട് കിട്ടും 

ഹോ രക്ഷപെട്ടു... കൂട്ടുകാരൊക്കെ ജയിച്ചോ ആവോ... സ്കൂളിലെ മൊത്തം റിസൽട്ട് അറിയാൻ മാത്സ് ബ്ലോഗ്‌നു വേണ്ടി ശ്രീനാഥ് സർ ഉണ്ടാക്കിയിട്ടുള്ള പോർട്ടലിൽ പോയി നോക്കാം. അവിടെ എല്ലാ സ്കൂളുകളുടെയും കോഡ് ഉണ്ട്. വിഷയം തിരിച്ച് റിസൽട്ട് അനാലിസിസ് നടത്തി നോക്കാം... results.mathsblog.in അഡ്രസ് ഇതാന്നാ പറഞ്ഞെ...

www.results.kerala.nic.in
www.results.itschool.gov.in 
 www.keralapareekshabhavan.in
www.kerala.gov.in
 www.prd.kerala.gov.in
  
ദൈവമേ റിസൽട്ട് എന്തായാലും അതെന്റെ നന്മയ്ക്കെന്നു ഞാൻ വിശ്വസിക്കുന്നു.
 


ഹുറേ രക്ഷ പെട്ടെടീ............



പെട്ടി പെട്ടി റിസൽറ്റ് പെട്ടി... പെട്ടി പൊട്ടിച്ചപ്പോ ഞങ്ങള് ജയിച്ചേ .....

ദൈവമേ നന്ദി ... 


ശനിയാഴ്‌ച, ഏപ്രിൽ 05, 2014

നിലവാര പരിശോധനാ സോഫ്റ്റ്‌വെയർ ( Trial Version )


           പ്രമോദ് എൻ. മൂർത്തി സർ നമ്മെ എന്നും അത്ഭുതപ്പെടുത്താറുണ്ട്... അദ്ദേഹം സ്വയം രൂപപ്പെടുത്തി എടുക്കുന്ന ചില സ്വതന്ത്ര വിദ്യാഭ്യാസ സോഫ്റ്റ്‌വെയറുകൾ വഴി... മുൻപ് ഇംഗ്ലിഷ് ബ്ലോഗ്‌ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ പല പഠന സഹായികളും നിങ്ങൾ ഓർക്കുന്നുണ്ടാവുമല്ലോ (അതെക്കുറിച്ച് അറിയാത്തവർക്ക് ഈ ലിങ്കുകൾ ഉപയോഗിക്കാം.)


        ഇത്തവണ അദ്ദേഹം എത്തുന്നത് ഒരു നിലവാര പരിശോധനാ സോഫ്റ്റ്‌വെയറുമായാണ്. ഒരു ഹൈസ്‌കൂൾ വിദ്യാർഥി ആവശ്യം അറിഞ്ഞിരിക്കേണ്ട ചില ചോദ്യ-ഉത്തരങ്ങൾ ആണ് ഇതിന്റെ അടിസ്ഥാനം. രസകരമായ ഇന്റെർഫെയ്സ് ഉള്ള ഈ സോഫ്റ്റ്‌വെയർ ഏതൊരാൾക്കും നിഷ്പ്രയാസം കൈകാര്യം ചെയ്യാം എന്നതാണ് ഇതിന്റെ പ്രത്യേകത. ഏറ്റവും വലിയ സവിശേഷത ഇത് സൗജന്യവും സ്വതന്ത്രവും ആയ സോഫ്റ്റ്‌വെയർ ആണെന്നതാണ്.
            അധ്യാപകർ ബ്ലോഗുകളുമായി സഹകരിക്കാത്തത്തിനു കാരണമായി പറയാറുള്ളത് സമയം ഇല്ല എന്നതാണ്. ഓരോ വിഷയത്തിനും ബ്ലോഗ്‌ നടത്തുന്ന ഞങ്ങൾ ബ്ലോഗർമാർക്കും പ്രമോദ് സാറിനെപ്പോലുള്ളവർക്കും ദിവസത്തിലെ മണിക്കൂർ 34 ആയതു കൊണ്ടാണ് ഇത്തരം "എക്സ്ട്ര " കാര്യങ്ങൾ ചെയ്യുവാൻ സാധിക്കുന്നത്. അതിനു സർവേശ്വരനോട് നന്ദി പറഞ്ഞു കൊണ്ട് ദിവസത്തിൽ വെറും 24 മണിക്കൂർ മാത്രമുള്ള നിങ്ങൾ അദ്ധ്യാപകർക്ക് അതിലെ അല്പ്പം സമയം മാറ്റി വെയ്ക്കുവാൻ ആകുമെങ്കിൽ ഈ സോഫ്റ്റ്‌വെയർ പരീക്ഷിക്കണമെന്നും മെച്ചപ്പെട്ട ആശയങ്ങളോ, ചോദ്യങ്ങളോ മറ്റോ ഉണ്ടെങ്കിൽ അദ്ദേഹത്തെ ഈ ബ്ലോഗിലെ കമന്റ് മുഖേന അറിയിക്കണം എന്ന് താല്പര്യപ്പെടുന്നു. 
How it works:

1. download the .tar file
2. extract it and copy the "school_data" folder to your home folder
3. if you want to install right clk on the nilanirnayam_0.0.7-1_all.deb file and install it with GDebi package installer and run it Application-Education-
Nilanirnayam
4. or if you want it without installation then dbl clk on the nilanirnayam.gambas file

ചൊവ്വാഴ്ച, ഏപ്രിൽ 01, 2014

Election 2014 - Help updated...

Most of us have been appointed either as Presiding Officers or as Polling Officers. Here are some materials helpful in self preparation.

Parliament Election 2014

Hand Books
1 Hand book for Returning Officer
2 Hand book for Presiding Officer

Easy method to count men and women voters
3 Hand book for Polling Agents


4 Hand book for Counting Agents
5 Model Code of Conduct for officers
6 Model Code of Conduct for Political Parties
7 Model Code of Conduct for all
8 Hand book for Candidates
9 A Guide for Voters

Training Materials
1 District Election Management Plan
2 Model Code of Conduct
3 Nomination
4 Paid news
5 Vulnerability Mapping
6 Presiding Officer
7 Presiding Officer Collection of Polling Material and EVM
8 Presiding Officer Commencement of Poll
9 Closing of Poll
10 Counting
11 Poll Day Arrangements
12 Dispatch and Receipt