ചൊവ്വാഴ്ച, സെപ്റ്റംബർ 03, 2013

നന്ദി... നന്ദി... നന്ദി...

      ഇംഗ്ലിഷ് ബ്ലോഗിന്റെ രണ്ടാം വാർഷികം ആണിന്ന്. ഞാൻ മറന്നു പോയിരുന്നു. പത്താം ക്ലാസ് കുട്ടികളുടെ ആവശ്യപ്രകാരം അവരെ ബ്ലോഗ്‌ കാണിച്ച ശേഷം വരുന്ന സെപ്റ്റംബർ മൂന്നാം തീയതി രണ്ടു വർഷം തികയും എന്ന് പറഞ്ഞപ്പോൾ അവരാണ് പറഞ്ഞത് അത് ഇന്നല്ലേ എന്ന് !


    ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത ഒന്ന് ഫോണിൽ പോലും സംസാരിച്ചിട്ടില്ലാത്ത അനേകരുടെ സംഭാവനകളും ... അഭിപ്രായങ്ങളും... നിർദ്ദേശങ്ങളും... വിമർശനങ്ങളും ... എല്ലാം ചേർന്നാണ് ഇംഗ്ലിഷ് ബ്ലോഗിനെ ഇന്നത്തെ അവസ്ഥയിൽ എത്തിച്ചത്. 

     ബാലാരിഷ്ടതകൾ പിന്നിട്ട് മാസം ഏകദേശം ഒന്ന് ഒന്നേകാൽ ലക്ഷം സന്ദർശനങ്ങൾ എന്ന നിലയിലേയ്ക്കു ബ്ലോഗ് വളരാൻ ഇടയാക്കിയ വ്യക്തികളെയും സഹ ബ്ലോഗുകളെയും പ്രത്യേകിച്ച് മാത്സ് ബ്ലോഗ് , ബയോ വിഷൻ വീഡിയോ ബ്ലോഗ് , ഹിന്ദി ബ്ലോഗുകൾ എന്നിവയേയും നന്ദിപൂർവ്വം ഓർക്കുന്നു. ഒരു കമന്റ് എങ്കിലും വന്നു കാണാൻ ആഗ്രഹിച്ച കാലമുണ്ട്. അന്ന് പ്രോത്സാഹിപ്പിച്ചവരെ എങ്ങനെ മറക്കാനാവും ? എല്ലാവരുടെയും പേരു ഇവിടെ കുറിക്കുക സാധ്യമല്ലല്ലോ... 

എന്നും സന്ദർശിച്ചവർക്ക്, പ്രോത്സാഹിപ്പിച്ചവർക്ക്, നന്ദി, നന്ദി, നന്ദി...




3 അഭിപ്രായങ്ങൾ:

Pradeep kumar പറഞ്ഞു...

ഒരു ബ്ലോഗ്‌ ആരംഭിക്കുവാൻ വളരെ എളുപ്പമാണ്.പക്ഷെ അതിനെ നിലനിർത്തുവാൻ,സ്ഥിരമായി അപ്ഡേറ്റ് ചെയ്യുവാൻ അർപ്പണബോധം വേണം.

കേരളത്തിൽ ഇപ്പോൾ നിലവിലുള്ള ഏറ്റവും മികച്ച ഇംഗ്ലീഷ് ബ്ലോഗാണിത്.ഈ ബ്ലോഗ്‌ എത്രമാത്രം സ്വീകാര്യത നേടി എന്നതിന് തെളിവാണ് മൂന്ന് വർഷങ്ങൾ കൊണ്ട് ഇത്രയും വളരാൻ കഴിഞ്ഞത് .സ്കൂൾ ക്ലാസ്സിലെ ഇംഗ്ലീഷിൽ ഉള്ള ഒട്ടുമിക്ക അറിവുകളും ബ്ലോഗിൽ ലഭിക്കുന്നത് അധ്യാപകർക്കും വിദ്യാർഥികൾക്കും ഇംഗ്ലീഷ് ഭാഷയെ സ്നേഹിക്കുന്നവർക്കും അനുഗ്രഹമാണ്.

ഈ ബ്ലോഗിന്റെ പിന്നിൽ പ്രവർത്തിക്കുന്ന രാജീവ്‌ സാറിനും സുഹൃത്തുക്കൾക്കും എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
Pradeep Kumar,Vilappilsala

Subhash Soman പറഞ്ഞു...

ഇംഗ്ലീഷ് ബ്ലോഗിന് പിറന്നാൾ ആശംസകൾ !!!
ഒരു ബ്ലോഗിന്റെ ലിങ്ക് കമന്റിൽ വന്നുപോയാൽ പോലും ആ കമന്റ്‌ നീക്കം ചെയ്യപ്പെടുന്ന ഈ കാലത്ത് ആവശ്യ പ്പെടാതെ തന്നെ ബയോ വിഷന്റെ ലിങ്ക് ഇംഗ്ലീഷ് ബ്ലോഗിൽ ചേർക്കുകയായിരുന്നു .മാത്രമല്ല മറ്റ് ഇംഗ്ലീഷ് ബ്ലോഗുകളുടെ ലിങ്കുകളും ചേർത്തിരിക്കുന്നു ഇതൊന്നും മറ്റ് ബ്ലോഗുകളിൽ കാണാൻ കഴിയാത്തവയാണ് . ഈ മനോഭാവമാണ് ഇംഗ്ലീഷ് ബ്ലോഗിന്റെ വളർച്ചയ്ക്ക് നിദാനം . ഒരു ബ്ലോഗിനായി തയ്യാറാക്കുന്ന പഠന വിഭവങ്ങൾ ആവശ്യപ്പെട്ടാൽ പോലും ഷെയർ ചെയ്യാൻ അധ്യാപകർ പോലും തയാറാകാത്ത സാഹചര്യമാണ് ഇപ്പോൾ നിലവിലുള്ളത് .ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി സഹകരണ മനോഭാവം പ്രകടിപ്പിക്കുന്ന ശ്രീ .രാജീവ്‌ സാറിനും ബ്ലോഗിനും ബയോ വിഷന്റെ ആശംസകൾ .

From BIO-VISION VIDEO BLOG

Suja Ramesh പറഞ്ഞു...

English is a progressive language in as much as it takes popular foreign words into its fold. Rajeev sir is a teacher with the right attitude and aptitude for teaching. He knows the art of encouraging, which is evident from his response to various queries and comments.I am sure this blog will keep on growing like the universal language. The unselfish service rendered by Rajeev sir is really a noble quality which every teacher needs to inculcate . Best wishes to the blog and Rajeev sir.