ഇംഗ്ലീഷ് ഒരുക്കം മാത്സ് ബ്ലോഗില്‍ പ്രസിദ്ധീകരിക്കപ്പെട്ടത് ജനുവരിയില്‍ ആണ്. മാത്സ് ബ്ലോഗില്‍ നിന്ന് ജോമോന്‍ സര്‍ പറഞ്ഞത് ജനുവരിയിലും ഫെബ്രുവരിയിലും പത്തു ലക്ഷത്തില്‍ കൂടുതല്‍ വിസിറ്റ് മാത്സ് ബ്ലോഗിനു ഉണ്ടായിരുന്നു എന്നാണ്. പക്ഷെ വിചിത്രമായ ഒരു കാര്യം ആ പോസ്റ്റിനുള്ള കമന്റ്സ് 13 ല്‍ ഒതുങ്ങി എന്നതാണ്. 10,00,000 -> 13 .... അതില്‍ തന്നെ ഒരെണ്ണം ഹരി സാറിന്റെ ആയിരുന്നു. ഇംഗ്ലീഷ് ബ്ലോഗില്‍ ഒരു കമന്റ് പോലും ഇല്ല. ഒരു ലക്ഷത്തിലധികം സന്ദര്‍ശകര്‍ ഉണ്ടായിരുന്നു താനും.. സംശയമുള്ളവര്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്തു പരിശോധിക്കാം. കമന്റ്സ് ഇല്ലാത്തതിനു സ്ഥിരം പരാതി പറയുന്ന ആളാണ് ഈയുള്ളവന്‍ എന്ന് മാത്സ് ബ്ലോഗിന്റെയും ഇംഗ്ലീഷ് ബ്ലോഗിന്റെയും സ്ഥിരം സന്ദര്‍ശകര്‍ക്കറിയാം.
പക്ഷെ ഇത് എന്റെ മാത്രം പരാതിയല്ല ഹിന്ദി ഒരുക്കം ചെയ്ത മൂന്നു ബ്ലോഗര്‍മാരും തങ്ങളുടെ ബ്ലോഗുകളില്‍ ഇതേ സങ്കടം പങ്കു വെച്ചു കണ്ടു. അവര്‍ പറഞ്ഞതിങ്ങനെ :
"ഇത്തരമെന്ന് പ്രസിദ്ധീകരിക്കണമെന്ന് ചില അദ്ധ്യാപകര്‍ ഫോണിലൂടെയും മറ്റും ആവശ്യപ്പെട്ടിരുന്നെങ്കിലും ഒരു പൊതു ആവശ്യമായി ഉയര്‍ന്നു വരാതിരുന്നതിനാല്‍ താത്പര്യം തോന്നിയില്ല. കമന്റുകള്‍ ചെയ്യുന്നവര്‍ മിക്കപ്പോഴും കൊള്ളാം, നന്നായിരിക്കുന്നു, അഭിനന്ദനങ്ങള്‍ എന്നൊക്കെമാത്രം പറയുന്നതും ഭയമുളവാക്കുന്നു. കാരണം വിമര്‍ശനങ്ങളില്ലെങ്ങില്‍ മെച്ചപ്പെടാനും തിരുത്തപ്പെടാനുമുള്ള അവസരങ്ങളാണ് ഇല്ലാതെയാകുന്നത്. എന്നാല്‍ ഒരു പത്താക്ലാസ്സ് വിദ്യാര്‍ത്ഥിയായ അശ്വന്ത് ഇട്ട കമന്റ് സന്തോഷം നല്കി എന്നു പറയാതെ വയ്യ.'പരീക്ഷയിലെ പുറത്തുനിന്നുള്ള കവിത ഇതിലുള്ളതായിരുന്നു. നല്ല ഉദ്യമം............' എന്നായിരുന്നു കമന്റ്. പ്രസ്തുത പഠനസാമഗ്രി ഉപയോഗപ്പെടുത്തി എന്നതിന്റെ ഉദാഹരണമായിരുന്നു ആ കമന്റ് ."
ഇംഗ്ലീഷ് ബ്ലോഗിനും അതേ പറയാനുള്ളൂ... അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വിമര്‍ശനങ്ങളും നല്‍കി 'ഷെയറിംഗ് മെന്റാലിറ്റി'യോടെ നമുക്ക് മുമ്പോട്ടു പോയ്ക്കൂടെ ?
ഭക്ഷണം ഉണ്ടാക്കി വിളമ്പി വെയ്ക്കുന്ന അമ്മയ്ക്ക് പക്ഷെ അത് കഴിക്കുമ്പോളല്ല മറിച്ച് അത് കഴിച്ച് ഭര്‍ത്താവോ മക്കളോ തൃപ്തിപ്പെടുമ്പോള്‍ ആണ് .... അഭിപ്രായം പറയുമ്പോള്‍ ആണ്... വയറു നിറയുന്നത്... ഞങ്ങളില്‍ ഭൂരിപക്ഷവും സ്വന്തം പണം മുടക്കി ആണ് ബ്ലോഗ് നടത്തുന്നത്. പരസ്യത്തിലൂടെ പണമുണ്ടാക്കാനുള്ള മാര്‍ഗ്ഗം അറിയാഞ്ഞിട്ടല്ല... വേണ്ട എന്ന് തീരുമാനിച്ചത് കൊണ്ടാണ്....
പല ബ്ലോഗുകളുടെയും അവസ്ഥ വേദനാജനകമാണ്. മാത്സ് ബ്ലോഗിനു മാത്രമാണ് ഇത്രയെങ്കിലും കമന്റ്സ് കിട്ടുന്നത്. അതുമോര്‍ക്കണം ദിവസം അമ്പതിനായിരം സന്ദര്‍ശകരില്‍ അമ്പത് പേരൊക്കെ മാത്രമേ എന്തെങ്കിലും കമന്റ് ചെയ്യുന്നുള്ളൂ... പോസിറ്റീവ് റീ ഇന്‌ഫോഴ്സ്മെന്റ് കുട്ടികള്‍ക്ക് കൊടുത്താല്‍ മാത്രമേ കുട്ടികള്‍ക്ക് വീണ്ടും വീണ്ടും ചെയ്യാനുള്ള പ്രേരണ ഉണ്ടാവൂ എന്ന് ബി. എഡ് . ക്ലാസില്‍ പഠിച്ചത് മറന്നോ ? നമ്മളില്‍ എല്ലാം ഒരു കുട്ടിയില്ലേ ?
അത് കൊണ്ട് നല്ലത് കണ്ടാല്‍ നല്ലതെന്ന് പറയാന്‍ ശീലിക്കാം... പിഴവ് കണ്ടാല്‍ സൌമ്യമായി തിരുത്താം... നിര്‍ദ്ദേശങ്ങള്‍ അറിയിക്കാം...
പരസ്പരം സഹായിക്കാം....

9 അഭിപ്രായങ്ങൾ:
ഈ പോസ്റ്റിലൂടെ രാജീവ് സാര്‍ മുന്നോട്ടു വെച്ചിരിക്കുന്ന പ്രശ്നങ്ങളെല്ലാം അക്ഷരം പ്രതി ശരിയാണ്. വിവിധ പഠനവിഷയങ്ങളുമായി ബന്ധപ്പെട്ടു ചെയ്യുന്ന എല്ലാ ബ്ലോഗുകളും ഈ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട്. മാത്സ് ബ്ലോഗിന്റെ പിന്നണിയിലുള്ളവരില്‍ നിന്നും ഈ ഒരു തേങ്ങല്‍ കേള്‍ക്കാന്‍ കഴിയും. സന്ദര്‍ശകര്‍ എത്രയുണ്ടായിട്ടും കാര്യമില്ല, ആത്മാര്‍ത്ഥമായി അഭിപ്രായം പറയാന്‍ പറ്റുന്ന കുറച്ചു പേര്‍ ഒപ്പമുണ്ടായാലാണ് നമുക്ക് സന്തോഷമുണ്ടാകുക. അതിലും വലിയൊരു പ്രചോദനം മറ്റൊന്നുമുണ്ടാകില്ല. നിരന്തരമായി അപ്ഡേറ്റ് ചെയ്തു പോയാല്‍ പരസ്യം കിട്ടാന്‍ ഒരു ബുദ്ധിമുട്ടുമില്ല. ഗൈഡ് കമ്പനികള്‍, ബാങ്കുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, ജ്വല്ലറികള്‍ മുതല്‍ സ്ക്കൂളുകള്‍ വരെ പരസ്യം ചെയ്യാന്‍ മുന്നോട്ടു വരുന്ന സാഹചര്യം ഇന്നുണ്ട്. മാത്സ് ബ്ലോഗ് അതിനു ശ്രമിക്കാത്തത് അതിനാഗ്രഹിക്കാത്തതു കൊണ്ടും നമ്മുടെ ഉദ്ദേശ്യശുദ്ധിയില്‍ ആരും സംശയിക്കേണ്ട എന്നുള്ളതും കൊണ്ടു തന്നെയാണ്.
ഒരു നിര്‍ജ്ജീവാവസ്ഥ നമ്മുടെ സമൂഹത്തിനു ബാധിച്ചിട്ടുണ്ടെന്ന് പറയാതിരിക്കാന്‍ വയ്യ. എത്രയേറെ കഷ്ടപ്പെട്ടായിരിക്കും, ഓരോ അധ്യാപകരും ഓരോ മെറ്റീരിയല്‍ തയ്യാറാക്കുന്നത്. അതൊന്നു വിലയിരുത്തി അതിന് അഭിപ്രായം പറയാന്‍ പോലും നമ്മുടെ സമൂഹത്തിന് സമയമില്ലെന്നാണ് മറുപടിയെങ്കില്‍ അവര്‍ക്ക് നേരെ തിരിച്ചു വെക്കാനുള്ള കണ്ണാടി, നിരന്തരം അപ്ഡേറ്റ് ചെയ്തു കൊണ്ടിരിക്കുന്ന ഈ ബ്ലോഗുകള്‍ തന്നെയാണ്. ചുരുങ്ങിയപക്ഷം ഒരു സ്വയം വിമര്‍ശനത്തിനെങ്കിലും നമ്മുടെ സമൂഹത്തിന് അതുപകരിക്കുമല്ലോ.
നിരുത്സാഹപ്പെടുത്തുന്നില്ല. നമ്മുടെ പ്രത്യേകിച്ച് അധ്യാപകസമൂഹത്തില്‍ നിന്ന് ഒരു കമന്റ് പോലും പ്രതീക്ഷിക്കാതെ കര്‍മം(സേവനം) ചെയ്യുക- അതുമാത്രമാവണം ലക്ഷ്യം.പിന്നെ, ബ്ലോഗെഴുതി സമയം കളയുന്നതിന് ആവശ്യത്തിന് കമന്റ് വീട്ടില്‍ നിന്നുതന്നെ ലഭിക്കുന്നുണ്ടാവുമെന്ന് കരുതുന്നു.അതു പ്രസിദ്ധീകരണയോഗ്യമെങ്കില്‍ പ്രസിദ്ധീകരിച്ചാല്‍ ഒരുപക്ഷേ വായനക്കാരുമേറും..കമന്റുകളും കിട്ടിയേക്കാം
ഈ പോസ്റ്റിനും കമന്റുകള്‍ കാണാഞ്ഞാണ് ടൈപ്പ് ചെയ്തുതുടങ്ങിയത്. അപ്പോഴേയ്ക്കും ഹരിസാറിന്റെ കമന്റ് എത്തി..ബ്ലോഗര്‍മാര്‍ പരസ്പരം ആശ്വസിപ്പിച്ചും പ്രോത്സാഹിപ്പിച്ചും കമന്റുകള്‍ ഇടുക...അതാണ് രക്ഷ...അതുമാത്രമാണ് രക്ഷ
2011-ല് ബ്ലോഗു തുടങ്ങുന്നതിന്റെ തലേന്നും ജിംജോ സർ ഇതേ ഉപദേശം തന്നിരുന്നതോർക്കൂന്നു. നന്ദി... സമാശ്വാസത്തിന്....
ബ്ലോഗറതോ രക്ഷതൂ
എന്തിനാണ് കമന്റുകളെ ആഗ്രഹിക്കുന്നത്. ഇടുന്ന പോസ്റ്റ് സംവാദം നിര്‍ബന്ധിക്കാത്തതും കേവലം എടുത്തുപയോഗിക്കാനുളളതുമാണ്ങ്കില്‍ കമന്‍റ് അനിവാര്യമല്ല. മാത്സ് ബ്ലോഗിലെ ചര്‍ച്ചകളുടെ രീതി പരിശോധിക്കണം. കുടുതല്‍ ആഴത്തിലേക്കു പോകുന്ന പ്രവണതയും വിശകലനചിന്തയുമുളളവരാണ് അതു ധന്യമാക്കുന്നത്. അത്തരം പ്രതികരണങ്ങളുണ്ടാക്കുന്ന പോസ്റ്റുകള്‍ ഇടൂ..
പിന്നെ എല്ലാവരും പ്രതികരിക്കണമെന്നില്ല. പ്രയോഗിച്ചാല്‍ മതി. എനിക്ക് മെയിലില്‍ കൂടി പ്രതകരണം കിട്ടാറുണ്ട് നാലഞ്ചുപേലരുടെ അതു അവരുടെ ക്ലാസനുഭവം. അതിനെ ഞാന്‍ മാനിക്കുന്നു
Jim Jo Joseph does sound to be an 'ideal teacher' of today.A perfect example for how 'inspiring and motivating' a teacher should be. Its great that students who expect him to encourage and motivate also will have the same 'valuable ADVICE from him."Athu mathramanu avarkkum raksha"
രാജീവ്സര്‍
എന്റെ ബ്ലോഗിലെ പരാമര്‍ശം ഇത്തരമൊരു പോസ്റ്റായി മാറിയതില്‍ സന്തോഷം.
കലാധരന്‍മാഷുടെ അഭിപ്രായം ശരിക്കും ചിന്തിപ്പിച്ചു.ഒരു പുതിയ തെളിച്ചവും തന്നു.
ഹിന്ദിസഭയുടെ സമീപനത്തില്‍ വരുന്ന അദ്ധ്യയനവര്‍ഷം കാതലായ മാറ്റമുണ്ടാവും.തീര്‍ച്ച.
നന്ദി കലാധരന്‍ മാഷിനും ഈ ചെറു ചര്‍ച്ചക്ക് വഴിവച്ച രാജീവ് സാറിനും..
അല്പം കുറ്റബോധം തോന്നുന്നു. സ്കൂളില്‍ കുട്ടികള്‍(അദ്ധ്യാപകരും) വിവിധ വിഷയങ്ങളില്‍ കൂടുതല്‍ റിസോഴ്സ് ആവശ്യപ്പെടുമ്പോഴൊക്കെ ഉടന്‍ നല്കാറുള്ളത് http://www.english4keralasyllabus.com ആണ്. ടീച്ചറേ, ഇംഗ്ലീഷ് മാത്രം പോര, മറ്റു വിഷയങ്ങളും വേണം എന്നാവും പലപ്പോഴും മറുപടി. പോയി നോക്കാന്‍ പറയും. പിറ്റേന്ന് വലിയ പുഞ്ചിരിയോടെയായിരിക്കും കാണാന്‍ വരുന്നത്. ആ പുഞ്ചിരികളൊന്നും കമന്റുകളാക്കിയില്ലല്ലോ എന്നതു തന്നെയാണ് കുറ്റബോധം. ഒരു ഒറ്റയാള്‍ പട്ടാളമാണല്ലോ ഇതിനു പിന്നില്‍ എന്ന് എപ്പോഴും ബഹുമാനത്തോടു കൂടി ഓര്‍ക്കാറുമുണ്ട്.
ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താത്പര്യമില്ല.
devadharhindivedhi നിര്‍ദ്ദേശങ്ങള്‍ ആഗ്രഹിച്ചു തന്നെയാണ് ബ്ലോഗെഴുതുന്നത്.
ആ അഭിപ്രായങ്ങളെ വഴികാട്ടിയായി സ്വീകരിക്കും.ചിലപ്പോ തോന്നും ഒക്കെ അടച്ചു പൂട്ടാന്‍, എന്നിട്ടും ........
രാംദാസ് സാര്‍...നന്ദി..ഏതു വള്ളിക്കാട്ടിലായിരുന്നു ഇതുവരെ? ഒരു ഇംഗ്ലീഷ് അധ്യാപകനായതുകൊണ്ട് താങ്കള്‍ക്ക് രാജീവ് സാറിനെ നന്നായി സഹായിക്കാം. സഹായിക്കണേ...post..post...എന്ന് സാര്‍ ആവശ്യപ്പെടാതെ തന്നെ police report(today's post)പോലെ വ്യത്യസ്തമായ സംഭവങ്ങളും പഠനക്കുറിപ്പുകളും നല്‍കി ബ്ലോഗിനെ വളര്‍ത്തണേ..രാജീവ് സാറുമായി നല്ല ബന്ധം ഉണ്ടാകട്ടെ...(പോസ്റ്റേല്‍ പിടിപ്പിക്കുക എന്നൊരു ശൈലി തന്നെ ഉണ്ട് ഞങ്ങടെ നാട്ടില്‍!!!)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ