ഈ ബ്ലോഗ് നിർത്തിയാലോ എന്ന് ആലോചിക്കുന്നു. നിങ്ങളൊക്കെ എന്ത് മനുഷ്യരാ...? എവിടെ നിന്നൊക്കെയോ ഇവിടെ എത്തി കിട്ടുന്നതൊക്കെ ഡൌണ്‍ലോഡ് ചെയ്ത് കൊണ്ട് പോകുന്നു.
ഇത് ആര് തയ്യാറാക്കി?
അതിന്റെ പിന്നിലെ അധ്വാനം ....
ഒന്നും നിങ്ങൾചിന്തിക്കാറില്ല...
നിങ്ങളോട് പണമൊന്നും ചോദിക്കുന്നില്ലോ ? ബ്ലോഗിലൊക്കെ എഴുതുന്ന നമ്മളെ പോലെ തന്നെ തിരക്കുകൾ ഒക്കെയുള്ള ആ അധ്യാപകരെ ഒന്ന് പ്രോത്സാഹിപ്പിച്ചുകൂടെ ?
ബ്ലോഗിനുവേണ്ടി സ്ഥിരമായി എഴുതിക്കൊണ്ടിരുന്ന പലരും അത് നിർത്തി. അവർ ചോദിച്ചത് ഒട്ടേറെ പേര് അവർ തയ്യാറാക്കിയ മെറ്റീരിയൽസ് ഉപയോഗിക്കുന്നുവെന്ന് ഞാൻ പറയുന്നുണ്ടെങ്കിലും അതിനു തക്ക പ്രതികരണം കമന്റുകളിൽ കാണുന്നില്ലല്ലോ എന്നാണ് ! ആയിരക്കണക്കിന് ഡൌണ്‍ലോഡ്സ് നടക്കുന്നെണ്ടെന്നു ബ്ലോഗ് അഡ്മിൻ ആയ എനിക്കറിയാം.

കണ്ണിനു പൂർണ്ണ റസ്റ്റ് വേണമെന്ന് ഡോക്ടർ നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും അത് വക വയ്ക്കാതെ "ഇപ്പോഴാണ് സർ കുട്ടികൾക്ക് നമ്മുടെ മറ്റീരിയൽസ് ആവശ്യം" എന്ന് പറഞ്ഞ് കഷ്ടപ്പെട്ട് അത് തയ്യാറാക്കുന്ന റിട്ടയർ ചെയ്ത ഒരു ടീച്ചർ....
ഒരു ഉളുപ്പുമില്ലാതെ അത് ഡൌണ്‍ലോഡ് ചെയ്തു കൊണ്ട് പോവുകയും ഒരു കമന്റ് പോലും എഴുതി പ്രോത്സാഹനമോ വിമർശനമോ നടത്താത്ത അധ്യാപക വർഗ്ഗം ....
നിങ്ങൾക്ക് പകരം വയ്ക്കാൻ ആരുമില്ല.....
നമോവാകം....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ