മാത്സ് ബ്ലോഗിന്റെ പ്രധാന ശില്‍പികളില്‍ ഒരാളായ ഹരി സര്‍ അദ്ദേഹത്തിന്റെ തന്നെ ബ്ലോഗില്‍ അടുത്തിടെ എഴുതിയ കമന്റ് ആണ് താഴെ നല്കിയിരിക്കുന്നത്. മാത്സ് ബ്ലോഗിന്റെ അടിസ്ഥാനവും ഈ ചിന്ത തന്നെയാണ് . ബേസില്‍ സര്‍ തന്റെ വെബ്സൈറ്റ് ആയ educationkerala.in-ല്‍ ക്വോട്ട് ചെയ്ത ആ മാത്സ് ബ്ലോഗ് കമന്റ് ഇംഗ്ലിഷ് ബ്ലോഗും അതെ പടി പോസ്റ്റ് ചെയ്യുകയാണ്.
പുതുവത്സരാശംസകള്‍ ......
Hari | (Maths) June 4, 2012 6:48 AM
അധ്യാപകനെ ആരോടെങ്കിലും ഉപമിക്കാനാകുമെങ്കില്‍ അതൊരു ശില്പിയോടു മാത്രമായിരിക്കും. തന്റെ കയ്യില്‍ കിട്ടുന്ന മണ്ണ് കുഴച്ച് ഒരു ശില്പമുണ്ടാക്കുമ്പോള്‍ അത് ജീവസ്സുറ്റതായി മാറണമെങ്കില്‍ ഏറ്റവും ശ്രദ്ധ വേണ്ടത് ശില്പിക്കു തന്നെയാണ്. മണ്ണിന്റെ ഗുണവും പശിമയുമെല്ലാം വളരെ വളരെ ചെറിയ ഘടകങ്ങള്‍ മാത്രം. അതു പോലെതന്നെയാണ് സമൂഹത്തിന് ഉപകരിക്കുന്ന വിധത്തിലേക്ക് തന്റെ മുന്നിലിരിക്കുന്ന വിദ്യാര്‍ത്ഥികളെ രൂപപ്പെടുത്തിയെടുക്കുന്നതില്‍ അധ്യാപകനുള്ള പങ്കും. നമ്മുടേത് കേവലം ശമ്പളം കിട്ടാനുള്ള ഒരു ജോലി മാത്രമല്ല, നിശ്ചിത ജോലി സമയവുമില്ല. വിദ്യാര്‍ത്ഥികള്‍ക്ക് മാതൃകയായ ഒരു ജീവിതം കാഴ്ച വെയ്ക്കാന്‍ നമുക്ക് കഴിയണം. അത്ര മാത്രം ജാഗരൂകണം ഓരോ വാക്കുകളിലും നമ്മള്‍ ..
മാത്സ് ബ്ലോഗിലെ ഈ കമന്റ് എല്ലാവര്‍ക്കുമുള്ള പ്രവേശനോല്‍സവ ദിന സന്ദേശമായി സമര്‍പ്പിക്കുന്നു ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ