ഈ വര്‍ഷത്തെ അര്‍ദ്ധവാര്‍ഷിക ഐടി പരീക്ഷ ഒക്ടോബര്‍ 20 ന് തുടങ്ങുകയാണല്ലോ. തിയറി, പ്രാക്ടിക്കല്‍ വിഭാഗങ്ങളിലായി ആകെ അന്‍പത് മാര്‍ക്കിന്റെ പരീക്ഷയാണ് നടക്കുന്നത്. അതില്‍ പത്ത് മാര്‍ക്ക് തിയറിക്കും 28 മാര്‍ക്ക് പ്രാക്ടിക്കലിനും രണ്ട് മാര്‍ക്ക് ഐടി പ്രാക്ടിക്കല്‍ വര്‍ക്ക് ബുക്കിനും 10 മാര്‍ക്ക് തുടര്‍ മൂല്യനിര്‍ണയ പ്രവര്‍ത്തനങ്ങള്‍ക്കുമാണ് നല്‍കുന്നത്. ഒരു മണിക്കൂറായിരിക്കും പരീക്ഷാ സമയം. ഇതില്‍ തിയറി പരീക്ഷയ്ക്കും പ്രാക്ടിക്കല്‍ പരീക്ഷയ്ക്കും സഹായകമാകുന്ന വിധത്തിലാണ് വിപിന്‍ സാര്‍ വീഡിയോ പാഠങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഈ പാഠത്തില്‍ എട്ടാം ക്ലാസിലേയും ഒന്‍പതാം ക്ലാസിലേയും ആറ്, ഏഴ് യൂണിറ്റുകളും പത്താം ക്ലാസിലെ ആറാം യൂണിറ്റിന്റേയും വീഡിയോ പാഠങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഐടി പരീക്ഷയുടെ സിലബസും വീഡിയോപാഠങ്ങളും തിയറി, പ്രാക്ടിക്കല്‍ ചോദ്യങ്ങളടങ്ങിയ കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ച ചോദ്യ ബാങ്കും ചുവടെ നല്‍കിയിരിക്കുന്നു.
Read More | തുടര്‍ന്നു വായിക്കുക
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ