ബുധനാഴ്‌ച, മേയ് 30, 2012

Maths blog post on Scholarships

     സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാവുന്ന, പ്ലസ് ടു വിന് ശേഷവും മികച്ച നിലവാരം തുടരുന്നുണ്ടെങ്കില്‍ തുടര്‍ന്നും ലഭിക്കുന്ന ഒരു സ്കോളര്‍ഷിപ്  പരിചയപ്പെടുത്താനായി മാത്സ് ബ്ലോഗ്‌ ഒരു പോസ്റ്റ്‌ പ്രസിദ്ധീകരിച്ചിരുന്നു. മാത്സ് ബ്ലോഗിൽ അടുത്തിടെ പ്രസിദ്ധീകരിച്ച ആ പോസ്റ്റില്‍   (ആ പോസ്റ്റ്‌ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യക) സന്ദർശകർ കമന്റായി ചേർത്ത വിവിധ സ്കോളർഷിപ്പുകൾ സംബന്ധിച്ച വിവരങ്ങളും കൂടി ഇവിടെ കൂട്ടിചേർക്കുന്നു. അർഹതയുളള കുട്ടികൾക്ക് പ്രയോജനപ്പെടട്ടെ എന്ന പ്രാർത്ഥനയോടെ...
   
മാത്സ് ബ്ലോഗ് കമന്റുകളിൽ നിന്നും ലഭിച്ച വിവരങ്ങളാണ് താഴെ ശേഖരിച്ചിരിക്കുന്നത്


      സ്കോളർഷിപ്പുകളെപ്പറ്റി വിവരം ലഭിക്കുന്ന സൈറ്റുകളുടെ അഡ്രസ് ആണ് താഴെ നൽകിയിരിക്കുന്നത്.അര്‍ഹരായ കുട്ടികള്‍ക്ക് വലിയൊരു കൈത്താങ്ങായേക്കാവുന്ന ഈ സംരംഭത്തില്‍ അര്‍ഹതയുള്ള കുട്ടികളെ രജിസ്റ്റര്‍ ചെയ്യിക്കാന്‍ എല്ലാ അധ്യാപകരും ശ്രദ്ധിക്കണേ.

http://www.scholarships.macfast.org/
http://www.scholarshipsinindia.com/
http://www.successcds.net/Scholarships/
http://www.srikumar.com/education/edu_scholarships.htm
http://www.akdn.org/
http://keralascholarship.blogspot.in/ (updated in 2009 only)


പത്താം ക്ലാസ്സിന് ശേഷം വിവിധ തലത്തിലുള്ള കോഴ്സുകൾക്ക് കോളെജ് വിദ്യാഭ്യാസ വകുപ്പ് നൽകുന്ന സ്കോളർഷിപ്പുകളാണ് താഴെ:

1) Post Matric Scholarship(PMS)
2) Central Sector Scholarship(CSS)
3) State Merit Scholarship(SMS)
4) District Merit Scholarship(DMS)
5) Merit Scholarship to the Children of School Teachers(MSCT)
6) Hindi Scholarship (HS)
7) Muslim Nadar Girls Scholarship (MNS)
8)Sanskrit Scholarship (SSE)
9) Suvarna Jubilee Merit Scholarship (SJMS)
10) Muslim Girls Scholarship (Paloli Committee Scholarship)(MGS)
11) Blind/PH Scholarship(BPHFC)
12) Music Fine Arts Scholarship(MFAS)
13) Scholarship for dependent of Jawans(JS)

വിവിധ കാരണങ്ങളാൽ, മുൻ‌വർഷങ്ങളിൽ ഇതിൽ ചില സ്കോളർഷിപ്പുകൾക്ക് വേണ്ടത്ര അപേക്ഷകരുണ്ടായിരുന്നില്ല എന്നത് ശ്രദ്ധേയമാണ്. വിശദവിവരങ്ങൾ ഈ വെബ്സൈറ്റിലുണ്ട്.


MOMA Scholarship

ഭാരത സർക്കാരിന്റെ ന്യൂന പക്ഷ ക്ഷേമ വകുപ്പ് നൽകുന്ന മോശമല്ലാത്ത ഒരു സ്കോളർഷിപ്പാണിത്. പ്ലസ് ടു വിന് മുകളിലുള്ളവർക്കാണർഹതയെങ്കിലും, വിദ്യാർത്ഥികൾക്കിടയിലെ അവബോധമില്ലായ്മയും കോളെജുകളിൽ പ്രൊസസ്സ് ചെയ്യുന്നതിനുള്ള ബുദ്ധിമുട്ട് കാരണവും മുൻ‌വർഷം കേരളത്തിൽ നിന്ന് മതിയായ അപേക്ഷകരുണ്ടായിരുന്നില്ല എന്നാണറിഞ്ഞത്. എത്ര കഷ്ഠപ്പെട്ടാണ് വെബ്സൈറ്റിന്റെ പാസ്സ്‌വേർഡും മറ്റും സംഘടിപ്പിച്ച് കഴിഞ്ഞ വർഷം രണ്ട് വിദ്യാർത്ഥികളെ റജിസ്റ്റർ ചെയ്തതെന്നോ? അന്വേഷിച്ചപ്പോൾ പല കോളെജുകൾക്കും ഇത്തരം ഒരു സ്കോളർഷിപ്പ് തന്നെ അറിയില്ല. സ്കൂൾ വിദ്യാർത്ഥികളെ ഉദ്ദേശിച്ചല്ലെങ്കിലും ഇതിനൊക്കെ പ്രചാരം നൽകുന്നത് ഒരു പാട് വിദ്യാർത്ഥികളെ സഹായിക്കും. ഇതാണ് വെബ്സൈറ്റ്.

പ്രതികരണമാണ് നിങ്ങള്‍ക്ക് തരാനാവുന്ന ഏറ്റവും വലിയ പ്രോത്സാഹനവും പ്രതിഫലവും . തൊട്ടു താഴെയായി നല്‍കിയിരിക്കുന്ന കമന്റ്സ്  എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം.Anyone can comment on this post by clicking on the comments (അഭിപ്രായങ്ങള്‍) link just below this underline. 

അഭിപ്രായങ്ങളൊന്നുമില്ല: