ശനിയാഴ്‌ച, ജനുവരി 19, 2013

SSLC ഒരുക്കം 2013

     SSLC ഒരുക്കം 2013 എന്ന പേരില്‍ മുന്‍ വര്‍ഷങ്ങളിലെ പോലെ തന്നെ ഈ വര്‍ഷവും വിദ്യാഭ്യാസ വകുപ്പ് ഒരു കൈ പുസ്തകം 16.01.2013-നു പ്രസിദ്ധീകരിച്ച വിവരം ഇതിനോടകം എല്ലാവരും അറിഞ്ഞു എന്ന് കരുതുന്നു. മലയാളം, ഇംഗ്ലിഷ്, ഹിന്ദി, അറബി, ഉര്‍ദു, സംസ്കൃതം, സാമൂഹ്യ പാഠം, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, കണക്ക് എന്നീ വിഷയങ്ങളുടെ കൈ പുസ്തകങ്ങള്‍ ആണ് തയ്യാറാക്കിയിരിക്കുന്നത്. അവ ഡൌണ്‍ലോഡ് ചെയ്യുവാന്‍ അതാതിന്റെ ലിങ്കില്‍ ക്ലിക്ക് ചെയ്‌താല്‍ മതിയാവും.


Sl.No.Subject
1Malayalam
2English
3Hindi
4Arabic
5Urdu
6Sankrit
7Social Science
8Physics
9Chemistry
10Biology
11Mathematics
Last Updated on Wednesday, 16 January 2013 11:40

6 അഭിപ്രായങ്ങൾ:

ജോമോന്‍ പറഞ്ഞു...

നന്ദി സര്‍... ഇത്രയും വേഗം ഇതെത്തിച്ചു തന്നതിന്...

mathew പറഞ്ഞു...

Hai Rajeev Sir,

Thank you very much for your selfless service to both teachers and students of kerala. I'll also contribute. but time. any way I am preparing IT Questions at the earlies, It will be published

Pradeep Kumar പറഞ്ഞു...

Dear Rajeev Sir
പതിവുപോലെ ഈ വര്‍ഷവും എസ് എസ്എല്‍ സി ഒരുക്കം കൃത്യമായി അപ് ലോഡ് ചെയ്തതിന്‌ നന്ദി.എസ് എസ്എല്‍ സി കുട്ടികളുടെ പഠന നിലവാരം വര്‍ദ്ധിപ്പിക്കാന്‍ ഇതുപകരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

ഇത് അധ്യാപകര്‍ മാത്രമല്ല കുട്ടികളും ഡൌണ്‍ ലോഡ് ചെയ്തു ഉപയോഗിക്കുമല്ലോ?അങ്ങനെയാണെങ്കില്‍ ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ എന്ത് ചെയ്യും?അവരെയും സഹായിക്കാന്‍ വേണ്ടി ഇംഗ്ലീഷ് പതിപ്പ് കൂടി പ്രസിദ്ധീകരിച്ചു കൂടെ?

എല്ലാ ബ്ലോഗ്ഗുകളും പത്താം ക്ലാസ്സിനു കൊടുക്കുന്ന പ്രാധാന്യം മറ്റു ക്ലാസ്സുകള്‍ക്കു നല്‍കുന്നുണ്ടോ എന്നൊരു സംശയം ഉണ്ട് ?

rajeev joseph പറഞ്ഞു...

'ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ എന്ത് ചെയ്യും?അവരെയും സഹായിക്കാന്‍ വേണ്ടി ഇംഗ്ലീഷ് പതിപ്പ് കൂടി പ്രസിദ്ധീകരിച്ചു കൂടെ? '

സര്‍,
ഞാന്‍ ഒരു ഇംഗ്ലിഷ് അദ്ധ്യാപകന്‍ ആണ്. ഇംഗ്ലിഷ് ബ്ലോഗ്‌ ഏതാണ്ട് തനിയെ തന്നെ തന്നെ ആണ് ചെയ്തു കൊണ്ടിരിക്കുന്നത്. അതിനിടയില്‍ എല്ലാ വിഷയങ്ങളും ഇമ്ഗ്ലിഷിലേക്ക് തര്‍ജ്ജമ ചെയ്യുക എന്നത് ആലോചിക്കുവാന്‍ പോലും ആവുന്നതല്ല. ആരെങ്കിലും അങ്ങനെ ചെയ്‌താല്‍ പബ്ലിഷ് ചെയ്യുവാന്‍ സന്തോഷമേ ഉള്ളൂ.

'എല്ലാ ബ്ലോഗ്ഗുകളും പത്താം ക്ലാസ്സിനു കൊടുക്കുന്ന പ്രാധാന്യം മറ്റു ക്ലാസ്സുകള്‍ക്കു നല്‍കുന്നുണ്ടോ എന്നൊരു സംശയം ഉണ്ട് ?'
സര്‍,
ഒരാള്‍ എങ്കിലും ഇത് ചോദിച്ചതില്‍ സന്തോഷമുണ്ട്. പ്രദീപ്‌ സര്‍ കഴിഞ്ഞ വര്‍ഷം മാത്സ് ബ്ലോഗില്‍ ജോണ് സര്‍ ഐ.ടി നോട്സ് പത്താം ക്ലാസിനു തയ്യാറാക്കിയത് ഞാന്‍ കണ്ടു. ആരോ കമന്റ് ചെയ്തു 8 , 9 ക്ലാസുകളുടെ വേണമെന്ന്. ചെയ്യാമെന്ന് ഞാന്‍ ഏറ്റു. രാത്രികള്‍ ഉറക്കമൊഴിച്ചിരുന്നു ആര് പാഠങ്ങളുടെ നോട്സ് തയ്യാറാക്കി.മാത്സ് ബ്ലോഗിലും ഇംഗ്ലിഷ് ബ്ലൊഗിലും പബ്ലിഷ് ചെയ്തു. ശേഷം സങ്കടം തോന്നി. കാര്യമായ പ്രതികരണം ഉണ്ടായില്ല. ബാക്കി പാഠങ്ങള്‍ വേണം എന്ന് ആരും ആവശ്യപ്പെട്ടില്ല.
മറ്റൊരു കാര്യം ബ്ലോഗ്‌ അഡ്മിന്‍ ആയതു കൊണ്ട് എനിക്ക് കൃത്യമായി അറിയാം സന്ദര്‍ശകരുടെ എണ്ണവും ആരൊക്കെ ഏതൊക്കെ വിസിറ്റ് ചെയ്യുന്നു എന്നും. എല്ലാവര്ക്കും പത്താം ക്ലാസ് മതി. അത് കൊണ്ട് താഴ്ന്ന ക്ലാസുകള്‍ക്ക് വേണ്ടി ചെയ്യുവാന്‍ തോന്നുന്നില്ല എന്നതാണ് സത്യം... ഈ സാഹചര്യത്തിന് എന്തെങ്കിലും മാറ്റമുണ്ടായാല്‍ തീര്‍ച്ചയായും ബ്ലോഗും മാറും...

Aswanth Ep പറഞ്ഞു...

thank you sir...........very helpful............

Ramdas Vallikkattil പറഞ്ഞു...

Orukkam will definitely help us immensely to improve the result this year..
congrats for the team who worked behind it.
And thanks to Rajeev for publishing it with no delay