ബുധനാഴ്‌ച, മാർച്ച് 13, 2013

How was English ?

കുട്ടികള്‍ക്ക് ബുദ്ധിമുട്ടായിരുന്നു എന്ന് തോന്നുന്നു . എളുപ്പമുള്ളത് , ശരാശരി , ബുദ്ധിമുട്ടുള്ളത് എന്നിങ്ങനെ മൂന്ന് തരം ചോദ്യങ്ങള്‍ ആണല്ലോ സാധാരണ ഉണ്ടാകാറുള്ളത് . പക്ഷെ ഇന്നത്തെ ചോദ്യങ്ങള്‍ കുട്ടികളെ കുഴച്ചു. പതിവിനു വിരുദ്ധമായി നോട്ടീസ് ഇല്ലായിരുന്നു. പകരം ഡിബേറ്റ് റിപ്പോര്‍ട്ട് . അത് മിക്ക ചോദ്യ ബാങ്കുകളിലും ഇല്ലായിരുന്നു. എക്സ്റ്റെന്റെഡ് റീഡിംഗ് ഭാഗത്ത് നിന്ന് സാധാരണ ചോദ്യം പതിവില്ലായിരുന്നുവെങ്കിലും അതും ഉണ്ടായി. ചോദ്യം 20-ന്റെ ഹിന്റ്സ് തെറ്റായിരുന്നു. ഇത്രയുമൊക്കെ ഓര്‍മ്മയില്‍ നിന്ന് പറഞ്ഞതാണ്.
മോഡല്‍ എക്സാം തീര്‍ത്തും എളുപ്പമായിരുന്നപ്പോഴെ ഇത് പലരും ഊഹിച്ചിരുന്നു. പക്ഷെ കുട്ടികള്‍ വിഷമിച്ചിരിക്കാനാണ് സാധ്യത. കൂടുതല്‍ പ്രതികരണങ്ങളിലൂടെ ബാക്കി അറിയാമെന്നു പ്രതീക്ഷിക്കാം അല്ലേ ?
NB:  ഇംഗ്ലിഷ് ക്വേസ്റ്യന്‍ പെയ്പര്‍ ആരെങ്കിലും ഒന്ന് സ്കാന്‍ ചെയ്ത് അയക്കാമോ ?
തുടര്‍ച്ചയായ .pdf പെയ്ജുകള്‍ ആണെങ്കില്‍ സന്തോഷം
To : rajeevjosephkk@gmail.com

സ്നേഹപൂര്‍വ്വം
രാജീവ്

അഭിപ്രായങ്ങളൊന്നുമില്ല: